പിരിഞ്ഞുകഴിയുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കുർ പട്ടേലിനെതിരെ കൊലപാതകക്കുറ്റം ചുമത്തി

For full experience, Download our mobile application:
Get it on Google Play

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ പിരിഞ്ഞുകഴിയുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ അങ്കുർ പട്ടേലിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി റിപ്പോർട്ട്. ബന്ധം പുനഃസ്ഥാപിക്കാനുള്ള ആവശ്യം ഭാര്യ നിരസിച്ചതോടെയാണ് ഇയാൾ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. 31കാരനായ അങ്കുർ പട്ടേലും 32കാരിയായ ഭാര്യയും ഈ വർഷം മേയിലാണ് വേർപിരിഞ്ഞത്. ഇവരുടെ മകൾ വേർപിരിയലിനുശേഷം പിതാവിനൊപ്പമായിരുന്നു താമസം. കുടുംബത്തിന്റെ സമ്മർദത്തെ തുടർന്ന് ഇരുവരും ഒരിക്കൽ വീണ്ടും ഒന്നിച്ചെങ്കിലും അധികകാലം ഒരുമിച്ച് കഴിഞ്ഞില്ല.

പിന്നീട് യുവതി ലൂസിയാനയിൽ മുൻ സഹപ്രവർത്തകനായിരുന്ന മറ്റൊരാളുമായി ബന്ധത്തിലായി.ഭാര്യയെ മകളുമായി ബന്ധപ്പെടുന്നതിൽനിന്ന് പട്ടേൽ തടഞ്ഞിരുന്നുവെന്നും യുവതിയെയും പുതിയ പങ്കാളിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ഏകദേശം 15 ദിവസം മുമ്പ് മകളെ ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പട്ടേൽ അയച്ചിരുന്നു. കുട്ടി എവിടെയാണെന്ന വിവരം ഇയാൾ ഭാര്യയെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് ഇയാൾ ചിക്കാഗോയിലെ ബന്ധുവീട്ടിലേക്ക് താമസം മാറി.

പിന്നീട് മകളെ കാണാമെന്ന് പറഞ്ഞ് ഭാര്യയെ ചിക്കാഗോയിലേക്ക് വിളിച്ചുവരുത്തി. ഇത് വിശ്വസിച്ച് യുവതി പുതിയ പങ്കാളിക്കൊപ്പം നഗരത്തിലെത്തി. യുവതിയുടെ പങ്കാളി കെട്ടിടത്തിന് പുറത്ത് കാത്തുനിന്നപ്പോൾ അവർ പട്ടേലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയി. അവിടെ മകളെ കാണാതിരുന്നതോടെ യുവതി ഞെട്ടി. തുടർന്ന് ബന്ധം പുനഃസ്ഥാപിക്കണമെന്ന് പട്ടേൽ ആവശ്യപ്പെട്ടു. എന്നാൽ പുതിയ പങ്കാളിക്കൊപ്പം ജീവിതം തുടരാനാണ് ആഗ്രഹമെന്ന് യുവതി വ്യക്തമാക്കിയതോടെ ഇയാൾ പ്രകോപിതനായി. തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയെന്നാണ് റിപ്പോർട്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം....

ഡൽഹി സമരം : ‘നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം’; രഞ്ജിനി ഹരിദാസ്

0
കൊച്ചി: ഡല്‍ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്‍ന്ന് നടത്തുന്ന...

അമേരിക്കയില്‍ സ്‌കൂളിനുനേരെ വെടി ഉതിര്‍ത്ത് 16 കാരന്‍ ; 3 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം

0
വാഷിങ്ടണ്‍ : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന്...

ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള ‘യുദ്ധക്കുറ്റ’മെന്ന് സൗദി

0
സന : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള...