Tuesday, May 13, 2025 1:35 pm

അ​ണ്ണാ ഡി​എം​കെ ആ​സ്ഥാ​ന​ത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : അ​ണ്ണാ ഡി​എം​കെ ആ​സ്ഥാ​ന​ത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. ഒ​പി​എ​സ് വി​ഭാ​ഗ​വും ഇ​പി​എ​സ് വി​ഭാ​ഗ​വും ചേ​രി​തി​ര​ഞ്ഞായിരുന്നു അക്രമം. ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ന​ട​ത്താ​ന്‍ കോ​ട​തി​ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെയാണ് സംഘര്‍ഷം. രാ​വി​ലെ 9.15ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന യോ​ഗ​ത്തി​ന് ഒ​ന്‍​പ​ത് മ​ണി​ക്കാ​ണ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ അ​ണ്ണാ ​ഡി​എം​കെ ആ​സ്ഥാ​ന​ത്ത് ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ടു. സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി.

എ​ട​പ്പാടി പ​ള​നിസ്വാ​മി വി​ളി​ച്ചുചേ​ര്‍​ത്ത പാ​ര്‍​ട്ടി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ത​ട​ഞ്ഞുവവെയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  ഒ. പ​നീ​ര്‍​സെ​ല്‍​വം ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. 2500ല​ധി​കം പേ​രു​ള്ള ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​പി​എ​സ് അ​നു​കൂ​ലി​ക​ളാ​ണ്. ജൂ​ണ്‍ 23-ന് ​ന​ട​ന്ന മു​ന്‍ യോ​ഗം ഇ​രു നേ​താ​ക്ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന് അം​ഗീ​കാ​രം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​സീ​ഡി​യം ചെ​യ​ര്‍​മാ​ന്‍ യോ​ഗം വി​ളി​ച്ച​ത് നി​യ​മ​പ​ര​മാ​ണെ​ന്ന് ഇ​പി​എ​സ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഇ​തേ മാ​തൃ​ക സ്വീ​ക​രി​ച്ചാ​ണ് 2017ല്‍ ​ഒ​പി​എ​സി​നെ പാ​ര്‍​ട്ടി മേ​ധാ​വി​യാ​യി നി​യ​മി​ച്ച​തെ​ന്നും അ​വ​ര്‍ പ​റ​യു​ന്നു. ഇ​തിന്മേലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടിൽ സിസിടിവി സ്ഥാപിക്കാൻ കുടുംബത്തിലെ എല്ലാവരുടെയും അനുമതി വേണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : ഒരു വീട്ടിൽ ഒന്നിലധികം ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അവിടെ സിസിടിവി...

പെൻഷൻ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റിവായി 40.50 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി

0
തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റിവായി 40.50 കോടി രൂപ അനുവദിച്ചതായി...

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിൽ

0
റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിൽ. റിയാദിൽ സൗദി കിരിടാവകാശി...

കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

0
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളത്തിൽ 15 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട....