അഞ്ചരക്കണ്ടി പുഴയിലെ അശാസ്ത്രീയ ബണ്ട് ഉടന്‍ നീക്കം ചെയ്യണം : കെ.സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : അഞ്ചരക്കണ്ടി പുഴയിലെ അശാസ്ത്രീയ ബണ്ട് ഉടന്‍ നീക്കം ചെയ്യണമെന്ന് കെ സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. അഞ്ചരക്കണ്ടി പുഴയില്‍ പാറപ്പുറത്തെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  അശാസ്ത്രീയമായാണ്  ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്  മൂലം പുഴയില്‍ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ബണ്ട് ഉടന്‍ നീക്കം ചെയ്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് പുന:സ്ഥാപിച്ച്‌ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നും  കെ സുധാകരന്‍ എം.പി ജില്ലാ കളക്ടര്‍ക്ക് നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.

അഞ്ചരക്കണ്ടി പുഴ മണ്ണിട്ട് നികത്തി സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയതിനാല്‍ പിണറായി, വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിതം ആഴ്ചകളായി ദുരിത പൂര്‍ണമാണ്. പിണറായി , വേങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളിലെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി വെള്ളകെട്ട് രൂപാന്തരപ്പെട്ട് നില്‍ക്കുന്നതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് രണ്ടാഴ്ചക്കകത്ത് ഉണ്ടായിരിക്കുന്നത്.

കൂടാതെ ഈ പ്രദേശത്തെ വീടുകളുടെ സുരക്ഷിതത്വത്തിനും ഭീഷണി നേരിടുകയാണ്. മമ്പ്രം ടൗണ്‍ പ്രദേശം, കീഴത്തൂര്‍ തൂക്കുപാലത്തിനു സമീപമുള്ള പ്രദേശങ്ങള്‍, അഞ്ചരക്കണ്ടി പുഴയുടെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ പ്രളയ ഭീഷണിയിലുമാണ് . വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ ഒട്ടേറെ വീട്ടുകാര്‍ സ്വന്തം വീട് വിട്ട് കുടുംബ വീടുകളിലും മറ്റ് വീടുകളിലും അഭയം തേടിയിരിക്കുകയാണ്. വിദ്യാലയങ്ങള്‍ പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...