ബിജെപി വിട്ട അണ്ണാമലൈയുടെ ‘വി ദ് ലീഡേഴ്സ്’ വൻ ഹിറ്റ് ; പിന്തുണയുമായി ലക്ഷങ്ങൾ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പാർട്ടിയിൽ നിന്നും രാജിവെച്ച് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കത്തിന് വൻ ജന പിന്തുണയേറുന്നുവെന്ന് റിപ്പോർട്ടുകൾ. അണ്ണാമലൈ പുതുതായി ആരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ് ലീഡേഴ്സ്’ തുടക്കത്തിൽ ലക്ഷക്കണക്കിന് അനുയായികളെ നേടിയെന്നാണ് കണക്കുകൾ. വെള്ളിയാഴ്ച ബിജെപിയിൽനിന്ന് രാജിവച്ച് പുതിയ പ്രസ്ഥാനം ആരംഭിച്ച് വെറും എട്ട് മണിക്കൂറുകൾക്കകം 8 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സംഘടനയിൽ അംഗങ്ങളായെന്നാണ് വിവരം. ‘വി ദ ലീഡേഴ്‌സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്‌ട്രേഷന്റെ ആദ്യ മണിക്കൂറിൽതന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്.

8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നിരവധി ബിജെപി പ്രവർത്തകരും പാർട്ടി വിട്ട് അണ്ണാമലൈക്കൊപ്പം ചേർന്നിട്ടുണ്ട്. സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ രാഷ്ട്രീയ യാത്രയുടെ തുടക്കമായാണ് അണ്ണാമലൈ തന്‍റെ പുതിയ മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്‌സ് ആൻഡ് പൊളിറ്റിക്‌സ്’ ഈ പ്രസ്ഥാനത്തിന് കീഴിലുള്ള ഒരു സ്ഥാപനമായി ‘വി ദ് ലീഡേഴ്സ്’ പ്രവർത്തിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി

0
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ജില്ലയില്‍ അദാലത്ത് നടത്തി....