മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമെന്ന് ആനി രാജ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമെന്ന് സിപിഐ നേതാവ് ആനി രാജ. ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണിത്. രാഷ്ട്രീയ പ്രവർത്തനം നടത്തി പരിചയം ഉള്ള സ്ത്രീകൾ ആ പാർട്ടിയിൽ വിജയിച്ച് വന്നിട്ടുണ്ട്. കോൺഗ്രസ് എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ലെന്നും ആനി രാജ ചോദിച്ചു. പാർട്ടിക്കകത്ത് വിജയിച്ച് വന്നിരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ചർച്ചകൾ. ഇടതുപക്ഷ പാർട്ടികൾ അടക്കം സ്ത്രീകളെ ഇത്തരം സ്ഥാനങ്ങളിൽ പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം.

രാഹുൽ ഗാന്ധി വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവച്ച സംസ്ഥാനമാണ് കേരളമെന്ന് ആനി രാജ പറഞ്ഞു. തിരഞ്ഞെടുപ്പുഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ കോൺഗ്രസ്. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന.മുൻ കെപിസിസി അധ്യക്ഷൻമാരേയും വർക്കിങ് പ്രസിഡന്റുമാരേയും എഐസിസി ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ എഐസിസി മൂന്ന് രഹസ്യ നിരീക്ഷകരെ നിയോഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...