മലയാലപ്പുഴ : പരപ്പനാൽ സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ 24-മത് വാർഷികവും ഓണാഘോഷ പരിപാടികളും നടത്തി. ക്ലബ് പ്രസിഡൻ്റ് എം എസ് ദീപു പതാക ഉയർത്തി. സെക്രട്ടറി പി ആർ രഞ്ജിത്ത്, ട്രഷറർ രാജേഷ് രാജൻ, കൺവീനർ സ്വരൂപ് വർഗ്ഗീസ് കമ്മിറ്റി അംഗങ്ങളായ ആശംസ് പ്രസന്നൻ, ജോമോൻ ജോർജ്ജ്, കെ എസ് മനേഷ്, കെ എസ് മഹേഷ്, പി ആർ സഞ്ജിത്ത്, പ്രമോദ് കുമാർ, എ കെ പ്രദീപ്, എ കെ പ്രതീഷ്, കെ അൻസിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടേയും കലാകായിക മത്സരങ്ങൾ നടത്തി.
വൈകീട്ട് ചേർന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു.എം എസ് ദീപു അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷാജി കലാ കായിക മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കും സമ്മാനദാനം നടത്തി. മുൻ ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം അഡ്വ.കെ ആശാ കുമാരി ആശംസാ പ്രസംഗം നടത്തി. കമ്മിറ്റിയംഗങ്ങളായ വി ശിവകുമാർ സ്വാഗതവും ആർ വിനയൻ നന്ദിയും പറഞ്ഞു. തുടർന്ന് തൊടുപുഴ ലോഗോ ബീറ്റ്സ്സ് അവതരിപ്പിച്ച ഗാനമേളയും നടന്നു.





























