ഇഴഞ്ഞ് നീങ്ങി കുപ്പക്കര മുരിങ്ങമംഗലം റോഡ് നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പഞ്ചായത്തിലെ കുപ്പക്കര മുരിങ്ങ മംഗലം റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. പത്ത് ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആണ് റോഡ് പുനർനിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്. മുരിങ്ങ മംഗലം കവലയിൽ സ്ഥാപിച്ചിരിക്കുന്ന റോഡ് നിർമ്മാണം പുരോഗമിക്കുന്നു എന്ന ബോർഡ് മാത്രമാണ് ഇപ്പോഴുള്ളത്. മുൻപ് കുണ്ടും കുഴിയും നിറഞ്ഞ റോഡായിരുന്നു ഇത്.

ഉന്നത നിലവാരത്തിൽ നിർമിക്കുന്ന റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിൽ വലിയ അമർഷത്തിൽ ആണ് നാട്ടുകാർ. കോന്നിയിൽ നിന്ന് ആമക്കുന്ന് കുപ്പക്കര വഴി കോന്നിയിൽ എത്തിച്ചേരുവാൻ ഉള്ള റോഡാണിത്. കോന്നി തണ്ണിത്തോട് റോഡിൽ ഗതാഗത തടസം ഉണ്ടായാൽ പ്രയോജനപ്പെടുത്തുന്നതും ഈ റോഡാണ്‌. റോഡ് നിർമ്മാണത്തിൽ കരാറുകാരൻ കാണിക്കുന്ന അലംഭാവം ആണ് റോഡ് നിർമ്മാണം വൈകുന്നതിനു കാരണം എന്നാണ് ജനങ്ങളുടെ ആരോപണം. അച്ഛൻകോവിലാറ്റിൽ ജല നിരപ്പ് ഉയരുമ്പോൾ പ്രധാന റോഡിൽ വെള്ളം കയറുമ്പോൾ ഈ വഴിയാണ് വാഹനങൾ വഴി തിരിച്ച് വിടുന്നത്. റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...