ഭാരത് ജോഡോ യാത്ര ജില്ലാ സന്ദേശ ജാഥയ്ക്ക് കുറ്റ്യാടിയിൽ ഉജ്വല തുടക്കം രാഹുൽഗാന്ധി ഏറ്റെടുത്തത് ചരിത്രദൗത്യം : മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി: കേന്ദ്ര സര്‍ക്കാരിന്റെ വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടി അതിനെതിരെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ചരിത്രദൗത്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ഏറ്റെടുത്തിരിക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം എന്ന സന്ദേശമുയര്‍ത്തി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരാണാര്‍ത്ഥം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ കെ.പ്രവീണ്‍കുമാര്‍ നയിക്കുന്ന ജില്ലാ സന്ദേശ ജാഥ കുറ്റ്യാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വേരോട്ടം പ്രയാസമാണെന്ന് കണ്ട ബി.ജെ.പി,​ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അമിത് ഷായെ കേരളത്തിലേക്ക് ക്ഷണിച്ചത് സില്‍വര്‍ ലൈനില്‍ പാലം പണിയാനുള്ള പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി.സെക്രട്ടറി വി.എം.ചന്ദ്രന്‍ അദ്ധ്യക്ഷനായി. കെ.പി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.കെ.എബ്രഹാം, എന്‍.സുബ്രഹ്മണ്യന്‍, മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ.സുബൈര്‍, യു.ഡി.എഫ്. ജില്ലാചെയര്‍മാന്‍ കെ.ബാലനാരായണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയെടുത്ത്, കെ.പി.സി.സി,​ ഡി.സി.സി. ഭാരവാഹികളായ പ്രമോദ് കക്കട്ടില്‍, ഐ.മൂസ, സി.വി.കുഞ്ഞികൃഷ്ണന്‍, സത്യന്‍ കടിയങ്ങാട്, പി.കെ.രാഗേഷ്, ദിനേശ് പെരുമണ്ണ, ആര്‍.ഷഹിന്‍, നിജേഷ് അരവിന്ദ്, ശ്രീജേഷ് ഊരത്ത്, കാവില്‍ രാധാകൃഷ്ണന്‍ ,വി.പി.ദുല്‍ഖിഫില്‍, ജോണ്‍ പൂതക്കുഴി, അച്ചുതന്‍ പുതിയെടുത്ത്, കെ.പി.രാജന്‍, ബവിത്ത് മലോല്‍, മഠത്തില്‍ ശ്രീധരന്‍, അനൂപ് വില്യാപ്പള്ളി, പി.എം.ജോര്‍ജ്, രമേശ് നമ്പിയത്ത്, രാജേഷ് കീഴരിയൂര്‍ ,ബാബു ഒഞ്ചിയം, മഠത്തില്‍ നാണു, തുടങ്ങിയവര്‍ പങ്കെടുത്തു. ചതയദിനമായ തുകൊണ്ട് ഇന്ന് അവധിയായ യാത്ര നാളെ രാവിലെ 9 മണിക്ക് വേളം പഞ്ചായത്തിലെ കേളോത്ത് മുക്കില്‍ നിന്നും പ്രയാണം ആരംഭിക്കും. കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.കെ.എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...