എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം ; ട്രോളിന്റെ പെരുമഴയുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. പ്രതി എന്ന് സംശയിക്കുന്ന യുവാവ് നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മ്മിച്ച സ്ഥലം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞുതുടങ്ങി.

പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നാണ് വിവരം. പ്രതിയെ നിരീക്ഷിക്കുന്ന ക്രൈം ബ്രാഞ്ചിന് ട്രോളര്‍മാരും സോഷ്യല്‍ മീഡിയയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. എ.കെ.ജി സെന്റര്‍ ബോംബിട്ട് തകര്‍ക്കാന്‍ ശ്രമിച്ചവനെ തിരിച്ചറിഞ്ഞെന്ന റിപ്പോര്‍ട്ടില്‍ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഫേസ്‌ബുക്കില്‍ വൈറലാകുന്ന ചില കമന്റുകള്‍:
‘ഇപ്പോള്‍ കിട്ടിയത്….!! എ കെ ജി സെന്റര്‍ പടക്കമേറ്, പ്രതി വിദേശത്തേക്ക് മുങ്ങി’
‘എ കെ ജി സെന്ററിലേക്കുള്ള ബോംബേര്‍’എന്ന സീരിയലിന്റെ അവസാന എപ്പിസോഡ് (ക്ലൈമാസ്) നായകന്‍ വിദേശത്തേക്ക് മുങ്ങുന്നതോടെ അവസാനിപ്പിക്കുന്നതായി കേരളത്തിലെ എല്ലാ മന്ദ ബുദ്ധികളെയും അഭ്യന്തര വാഴ അറീക്കുന്നു’
‘കിട്ടിയാല്‍ പിടിക്കണം പിള്ളേച്ചാ… അല്ലാതെ നിരീക്ഷിച്ചു സമയം തള്ളിനീക്കരുത്’
‘കുറുപ്പിനെ കിട്ടിയില്ലെങ്കിലും പടക്കക്കാരനെ കിട്ടിയല്ലോ. കേരള പോലീസിന്റെ കിരീടത്തില്‍ പൊന്‍ തൂവല്‍ .. അഫിനന്ദനങ്ങള്‍’
‘ഇത് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് പൊകുന്നതുവരെ ഇതാപിടിച്ചു. ഇപ്പം പിടിക്കും എന്ന് ചാനലുകള്‍ പറഞ്ഞുകൊണ്ടിരിക്കും. ഈ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതിനുവേണ്ടി മാത്രം ഉണ്ടാക്കി യതാണ് . ദേശാഭിമാനിയേക്കാള്‍ വിഷം തുപ്പുന്ന ചാനല്‍’
‘ജയരാജന്റെ കണക്കനുസരിച്ച്‌ ഇതിപ്പോ ഒരു മുപ്പത് കൊല്ലം മുമ്ബേ പിടിച്ചല്ലോ! മിടുക്കന്മാര്‍’

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...