മഴ വരവ് അറിയിച്ചു ; പിന്നാലെ മഴക്കോട്ട് വിപണിയിലും തിരക്കേറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വേനൽമഴ കാലവർഷമായി മാറി ശക്തിപ്രാപിച്ചതോടെ മഴക്കോട്ട് വിപണിയിലും തിരക്കേറി. കേരളത്തിൽ മഴ സീസണിൽ മാത്രം 250 കോടി രൂപയുടെ വില്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ വിവിധ നിറങ്ങളിൽ താരതമ്യേന കുറഞ്ഞവിലയിലുള്ള മഴക്കോട്ടുകളാണ് ഇപ്പോൾ വിപണിയിൽ താരം. 100 രൂപ മുതലാണ് ഇതിന്റെ വില. എന്നാൽ, ഇവയുടെ കട്ടികൂടുന്നതിനനുസരിച്ച് വിലയും ഉയരും. വിലക്കുറവിൽ ലഭിക്കുന്നതിനാലാണ് ഇത്തരം മഴക്കോട്ടിന് പ്രിയമേറിയത്. സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പരമാവധി ഒരുമാസത്തേക്കുള്ള ഉപയോഗം എന്ന നിലയിലാണ് ഇത് കൂടുതൽ പേരും വാങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല, പോക്കറ്റിൽപ്പോലും വയ്ക്കാനും പറ്റും.

കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെയുള്ള മഴക്കോട്ടുകൾ വിപണിയിൽ ലഭ്യമാണ്. മിക്ക കമ്പനികളും ഇത്തവണ കുട്ടികളുടെ വിഭാഗത്തിൽ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ശരാശരി 300 രൂപ മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ, കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മഴക്കോട്ടിന് വില ഏറും.
മുതിർന്നവർക്ക് 500 രൂപ മുതൽ കോട്ട് ലഭ്യമാണ്. നൈലോൺ, അല്ലെങ്കിൽ പോളിസ്റ്റർ പോലുള്ള ഉയർന്നനിലവാരമുള്ള വാട്ടർപ്രൂഫ് മെറ്റീരിയലുകളിൽ നിർമിച്ചവയ്ക്ക് നിരക്കേറും. ഏതാണ്ട് 3,000 രൂപ വരെയുള്ള മഴക്കോട്ടുകൾ വില്പനയ്ക്കായി എത്തിയിട്ടുണ്ട്. രാത്രിയാത്രകൾക്കായി ഫലപ്രദമായ റിഫ്ളക്ടറുകളുള്ള മഴക്കോട്ടുകൾ തിരഞ്ഞെടുത്തു വാങ്ങുന്നവരുമുണ്ട്. വിവിധ കമ്പനികൾ സമ്മാനങ്ങളായി മഴക്കോട്ടുകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ 1,000 മഴക്കോട്ടുകൾ വാങ്ങുന്ന കമ്പനികൾ കേരളത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉയർന്ന പെൻഷൻ അപേക്ഷിച്ചത് 15.24 ലക്ഷം പേർ ; കിട്ടിത്തുടങ്ങിയത് ഒന്നരലക്ഷം പേർക്ക്

0
ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ...

കപ്പലുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം ; അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് തുറക്കില്ലെന്ന്...

0
തെഹ്‌റാന്‍: അമേരിക്ക നിലപാട് മാറ്റാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ സുപ്രിം...

സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ ; നടൻ വിക്രത്തിനെതിരെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

0
ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള...

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം ; റഫറിക്കും എതിര്‍ താരത്തിനുമെതിരെ പരാതി നല്‍കാന്‍...

0
എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍...