‘ഇന്ത്യാ’ മുന്നണിയുടെ 8500 രൂപ വാഗ്ദാനം ; അക്കൗണ്ട് തുറക്കാന്‍ സ്ത്രീകളുടെ തിരക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്‌റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തുന്നു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്നത്.
ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.

തപാല്‍ വകുപ്പ് 2000 അല്ലെങ്കില്‍ 8500 രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറല്‍ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ എച്ച്.എം. മന്‍ജേഷ് പറഞ്ഞു. എന്നാല്‍ ഇത് ആരോ പറഞ്ഞുപരത്തിയ വ്യാജപ്രചാരണമാണ്. തപാല്‍ വകുപ്പ് ഇത്തരത്തില്‍ ഒരു തുകയും നല്‍കുന്നില്ല. എന്നാല്‍ ഈ അക്കൗണ്ട് എല്ലാ തരം ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായും സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു ; 19-കാരനെ പോലീസ് അറസ്റ്റ്...

0
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി...

വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടി ; മുഖ്യ പ്രതി വെസ്റ്റ്...

0
കൊച്ചി: വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ...

തമിഴ്‌നാടിന് വീണ്ടും കാവേരിജലം വിട്ടുനൽകാൻ ഉത്തരവ് ; നാളെ കർണാടകബന്ദ്

0
ബെംഗളൂരു : തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ...

ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു ;...

0
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല്...