ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് ഇത്തവണ കാട്ടാനകൂട്ടമെത്തി ആക്രമണം നടത്തിയത്. ഇവിടത്തെ സ്ഥിരതാമസക്കാരനായ പുണ്യവേലിന്റെ പലചരക്ക് കടക്കുനേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം. ജനവാസ മേഖലയിൽ കാട്ടാനകൾ സംഘമായാണെത്തുന്നത്. പ്രധാനമായും അഞ്ച് ആനകളാണ് ഇവിടെ സ്ഥിരം എത്തുന്നത്. ചൊക്കനാട് സൗത്ത് ഡിവിഷനിൽ മുൻപും കാട്ടാനകൾ കൂട്ടമായെത്തി കടകൾ നശിച്ചിട്ടുണ്ട്.കാട്ടാന പലചരക്ക് കടയിൽ ആക്രമണം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. വാതിൽ തകർത്തതിനുശേഷം കുറച്ച് പാക്കറ്റുകൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുളളത്. ഇത്തവണയും ശബ്ദം കേട്ട് എഴുന്നേറ്റ പ്രദേശവാസികൾ ആനകളെ തുരത്തിയോടിക്കുകയായിരുന്നു. നിലവിൽ കാട്ടാനകൾ കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























