പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ എത്തി

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ എത്തി. പ്രധാനപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും ഫേവറൈറ്റ്‌സുകളായി സെലക്ട് ചെയ്‌ത് വെക്കാനാവുന്ന സംവിധാനമാണിത്. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്‍ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും. പല ഫോണുകളിലും വാട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകളും ഗ്രൂപ്പുകളും വാട്‌സ്ആപ്പില്‍ മാര്‍ക് ചെയ്തുവെക്കാന്‍ വാട്‌സ്ആപ്പ് വഴിയൊരുക്കിയിരിക്കുന്നു. ഇങ്ങനെ ഫേവറൈറ്റ് ചെയ്‌തുവെക്കുന്ന ചാറ്റുകളിലേക്ക് വേഗത്തില്‍ എത്തി മെസേജുകള്‍ അയക്കുന്നതിനൊപ്പം ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യുകയുമാകും. മെസേജ് അയക്കാനോ വിളിക്കാനോ ഉള്ളയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്‌ത് സമയം പാഴാക്കേണ്ടിവരില്ല. ഫേവറൈറ്റ്‌സിലേക്ക് ആളുകളെയും ഗ്രൂപ്പുകളെയും ചേര്‍ക്കാന്‍ വാട്‌സ്ആപ്പില്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. വാട്‌സ്ആപ്പ് തുറന്ന് ചാറ്റ്‌ സ്ക്രീനിലെ ഫേവറൈറ്റ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിന് ശേഷം ചേര്‍ക്കേണ്ട കോണ്‍ടാക്‌റ്റുകളും ഗ്രൂപ്പുകളും സെലക്‌ട് ചെയ്യുക. സമാനമായി കോള്‍സ് ടാബില്‍ കയറി ആഡ് ഫേവറൈറ്റ്സ്‌ തെരഞ്ഞെടുത്ത് കോണ്‍ടാക്‌റ്റുകളും ഗ്രൂപ്പുകളും തെരഞ്ഞെടുക്കുകയുമാകാം. ഇതല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ കയറി ഫേവറൈറ്റ്‌സ് ഓപ്ഷന്‍ എടുത്ത് കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ആഡ് ചെയ്യുകയുമാകാം. ഇങ്ങനെ ആഡ് ചെയ്യുന്ന ഫേവറൈറ്റുകളുടെ പട്ടിക പിന്നീട് നിങ്ങള്‍ക്ക് പുനഃക്രമീകരിക്കാനും സാധിക്കും. ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ ഫേവറൈറ്റ്സ് ഓപ്ഷന്‍ എല്ലാവരുടെ വാട്‌സ്ആപ്പിലും ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....