പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പോക്സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന യുവതിക്കെതിരെ തളിപ്പറമ്പ് സ്വദേശി തട്ടിപ്പ് പരാതിയുമായി രംഗത്ത്. കണ്ണൂർ പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് സ്വർണം ഉൾപ്പെടെ തട്ടിയെടുത്തതായാണ് പരാതി. 30 പവനും 7 ലക്ഷത്തോളം രൂപയും തട്ടിയെടുത്തന്നാണ് പരാതി. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തളിപ്പറമ്പ് സ്വദേശി പോലീസിൽ പരാതി നൽകി. 12 കാരിയെയും സഹോദരനെയും പീഡിപ്പിച്ചതിന് സ്നേഹയുടെ പേരിൽ പോക്സോ കേസ് നിലവിലുണ്ട്. 12 കാരിയെ പീഡിപ്പിച്ചതിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ് യുവതി. തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി സ്നേഹയെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും.

‌കണ്ണൂർ പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് പത്താം ക്ലാസുകാരനെ പീഡിപ്പിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. 12കാരിയുടെ സഹോദരനായ പത്താം ക്ലാസുകാരൻ വീട്ടുകാരോട് നടത്തിയ വെളിപ്പെടുത്തലിലാണ് പീഡനവിവരം പുറത്തറിയുന്നത്. സ്നേഹ മെർലിൻ ആൺകുട്ടിയെ നിർബന്ധിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് മൊഴി. പത്താംക്ലാസുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുകയാണ് സ്നേഹ. പെൺകുട്ടിയുടെ ബാഗിൽ നിന്ന് അദ്ധ്യാപിക ഫോൺ കണ്ടെടുത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് മനസിലായത്. സ്വർണാഭരണങ്ങളടക്കം വാങ്ങി നൽകിയായിരുന്നു പീഡനം. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്. മറ്റൊരു കുട്ടിയുടെ പരാതിയിലും സ്നേഹക്കെതിരെ കേസുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...