ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം ; തകർത്ത് സൈന്യം ; ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി. അറേബ്യൻ ഗൾഫിലും ഹോർമൂസ് കടലിടുക്കിലും ഒമാൻ കടലിലും അപായ സാധ്യതാ തോത് യു.കെ മാരിടൈം ഏജൻസി അതീവ ഗുരുതരം എന്ന നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒമാനെ തങ്ങൾ ഇതുവരെ ആക്രമിച്ചിട്ടില്ല എന്നായിരുന്നു ഇറാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒമാനിൽ  രണ്ട് ദിവസമായി നിരന്തരം അതിശക്തമായ അക്രമണങ്ങൾ നടക്കുകയാണ്. തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും നടത്തുന്ന ആക്രമണമാണ് ഇതെന്നാണ് ഇറാൻ പറയുന്നത്. ഈ സമയത്താണ് കടലിലെ അപായ തോത് ഏറ്റവും ഗുരുതരം എന്ന നിലയിലേക്ക് യു.കെ മാരിടൈം ഏജൻസി ഉയർത്തിയത്. സംഘർഷ കാലത്ത് 20 കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായാണ് റിപ്പോർട്ട്.

അതിനിടെ സൗദിയിലെ എണ്ണപ്പാടത്തിന് നേരെ ഉറാൻ അയച്ച 7 ഡ്രോണുകൾ സൈന്യം തകർത്തു. ഇന്ന് യഎഇ 10 ബാലസ്റ്റിക് മിസൈലുകളേയും 26 ഡ്രോണുകളേയും പ്രതിരോധിച്ചതായാണ് വിവരം. കുവൈത്തിലേക്കും ഖത്തറിലേക്കും ബഹറൈനിലേക്കും ഇപ്പോഴും ആക്രമണ ശ്രമങ്ങൾ നടക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....