പത്തനംതിട്ടയുടെ പ്രകൃതി ഭംഗിയും പടയണിയും പ്രമേയമാക്കി വീണ്ടും സിനിമ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയുടെ പ്രകൃതി ഭംഗിയും പടയണിയും പ്രമേയമാക്കി വീണ്ടും സിനിമ തയ്യാറാകുന്നു. എ.കെ.വി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അജയകുമാർ വല്ലുഴത്തിൽ നിർമ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ചോണും പാലക്കാട് ചെർപ്പുളശ്ശേരിയിൽ വെച്ച് നടന്നു. പ്രശസ്ത വാദ്യകലാകാരനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി സിനിമയുടെ പൂജ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയുടെ പ്രകൃതിയും പടയണിയും പഞ്ചഭൂതങ്ങളുമെല്ലാം ഇഴചേരുന്ന ”പച്ചില ” എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവർത്തകന്‍ കൂടിയായ ദീപ്തിഷ് ആണ്.

പൂർണമായും പത്തനംതിട്ടയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാട്ടിലെ നിരവധി കലാകാരൻമാർ അഭിനയിക്കുന്നു. നാടിന്റെ സ്വന്തം കലാരൂപമായ പടയണിയുടെ പെരുമ ലോകത്തെ അറിയിക്കുന്ന എന്ന ഉദ്യമമായിരിക്കും ചിത്രമെന്ന് നിർമ്മാതാവായ അജയകുമാർ വല്ലുഴത്തിൽ പറയുന്നു. ഓര്‍ഡിനറി, പച്ചത്തപ്പ്, സൂപ്പര്‍ ജിമ്നി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പത്തനംതിട്ടയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് പച്ചില.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...