ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധം ; തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദില്ലിയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി വീശി. ആരിഫ് ഖാൻ ഗോ ബാക്ക്, ഗവര്‍ണര്‍ ഗോ ബാക്ക് വിളികളോടെയായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നാളെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ എസ്എഫ്ഐ ഇന്ന് പ്രതിഷേധം നടത്തില്ലെന്ന് കരുതിയിരുന്നെങ്കിലും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...