ശബരിമല : മണ്ഡലകാലം ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലവുമാണെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി പറഞ്ഞു. ഭക്തജനങ്ങളിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അവർക്കൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ എല്ലാ വർഷത്തിലും ഉണ്ടാകുന്നത് പോലെ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നിരുന്നാലും ഭക്തരും സംഘാടകരും ഒരുപോലെ പ്രവർത്തിച്ചുകൊണ്ടും അതിലുപരി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും കൊണ്ട് വളരെ ഭംഗിയായി മണ്ഡലകാലം പൂർത്തിയായിരിക്കുന്നു. ഇനി മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുന്നത് എല്ലാ വർഷവും പോലെ തന്നെ ചടങ്ങുകൾ ഉണ്ടാകും. കൂടുതൽകാര്യങ്ങൾ തന്ത്രിയോടും ബോർഡ് അംഗങ്ങളുമായി തീരുമാനിച്ചു പിന്നീട് അറിയിക്കും. നട തുറക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഭക്തജനത്തിന്റെ പ്രാർത്ഥനയും കൊണ്ട് ഭംഗിയായി പൂർത്തിയായി മേൽശാന്തി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























