യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം ; ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം

For full experience, Download our mobile application:
Get it on Google Play

തനക്പൂർ: യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. തനക്പൂർ-ബറേലി പാതയിൽ ട്രാക്കിൽ ഇരുമ്പ് ദണ്ഡം അടക്കം സ്ഥാപിച്ചാണ് അട്ടിമറിശ്രമം. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ ദുരന്തം. ഉത്തർ പ്രദേശിലെ ബറേലിയിലെ ദൊഹ്ന സ്റ്റേഷന് സമീപമാണ് തനക്പൂർ ബറേലി പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. ട്രാക്കിൽ വച്ച ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ലോക്കോ പൈലറ്റ് കണ്ടതിനാൽ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു. കല്ലുകളും റെയിൽവേ ട്രാക്ക് സിസറുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ളവയാണ് ട്രാക്കിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 11.58ഓടെയാണ് സംഭവം.

തനക്പൂരിൽ നിന്ന് രാത്രി 9.30ന് യാത്ര ആരംഭിച്ച് 12.55ന് ബറേലിയിൽ എത്തുന്ന പാസഞ്ചർ ട്രെയിനായിരുന്നു സംഭവ സമയം ഇതിലൂടെ കടന്ന് പോവേണ്ടിയിരുന്നത്. എമർജൻസി ബ്രേക്ക് പിടിച്ചതിനാൽ ട്രാക്കിലുണ്ടായിരുന്ന തടസത്തിൽ തട്ടാതെ ട്രെയിൻ നിക്കുകയായിരുന്നു. ആർപിഎഫ്, പ്രാദേശിക പോലീസ്, റെയിൽവേ എൻജിനിയർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. റെയിൽവേ എർത്തിംഗ് ലൈൻ ഇളക്കി മാറ്റിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് സംഭവം അട്ടിമറി ശ്രമമാണെന്ന സംശയം രൂക്ഷമായത്. മേഖലയിൽ റെയിൽവേ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...