കുടിവെള്ളം മുട്ടിച്ച പത്തനംതിട്ട വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വെള്ളക്കലവും തലയില്‍ വെച്ച് വാര്‍ഡ്‌ കൗൺസിലർ അൻസാർ മുഹമ്മദിന്റെ ഒറ്റയാള്‍ സമരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിവെള്ളം  മുട്ടിച്ച പത്തനംതിട്ട വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വെള്ളം നിറക്കാനുള്ള കലവും തലയില്‍ വെച്ച് വേറിട്ട സമരവുമായി  കൗൺസിലർ അൻസാർ മുഹമ്മദ് .

നഗരസഭാ പതിമൂന്നാം വാര്‍ഡ്‌  കൗൺസിലർ ആണ് അൻസാർ മുഹമ്മദ്. തന്റെ വാര്‍ഡിലെ ആനപ്പാറ-കുലശേഖരപതി എന്നിവിടങ്ങളിൽ പൈപ്പ് വെള്ളം കിട്ടിയിട്ട് നാളുകളായെന്ന് അന്‍സാര്‍ പറയുന്നു. ലോക്ക് ഡൌണ്‍ സമയമായതിനാല്‍ വീട്ടില്‍ നിന്നും ആരും പുറത്തുപോകാറില്ല. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ ഉപയോഗം കൂടുതലാണ്. പൈപ്പ് വള്ളം കിട്ടാതായതോടെ  ടാങ്കറില്‍ കൊണ്ടുവരുന്ന വെള്ളം വന്‍ വിലനല്‍കി വാങ്ങുകയാണ്.

ഇന്ന് രാവിലെ പത്തനംതിട്ട വാട്ടർ അതോറിറ്റി ഓഫീസിൽ എത്തിയ അന്‍സാര്‍ മുഹമ്മദ്‌ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ കയറി തലയിൽ കലം വെച്ച് ഒറ്റയ്ക്ക് ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു. വാർഡിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനിയര്‍ ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്.

 

 

The post കുടിവെള്ളം മുട്ടിച്ച പത്തനംതിട്ട വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വെള്ളക്കലവും തലയില്‍ വെച്ച് വാര്‍ഡ്‌ കൗൺസിലർ അൻസാർ മുഹമ്മദിന്റെ ഒറ്റയാള്‍ സമരം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...