മാസ്‌കിന് 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കി ; പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

പന്തളം : മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. ഈ സ്ഥാപനം മാസ്‌ക്കുകള്‍ക്ക് അമിത വില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി. ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെ്ടകര്‍ ആര്‍.രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്‌പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

The post മാസ്‌കിന് 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കി ; പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് 15000 രൂപ പിഴ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...