പത്തനംതിട്ട ജില്ല പൂര്‍ണ്ണമായും സീല്‍ ചെയ്തു ; അതിര്‍ത്തികളിലെ മുഴുവന്‍ ചെറിയ റോഡുകളും അടച്ചു ; ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളില്‍  വരുന്ന ചെറിയ റോഡുകള്‍ പൂര്‍ണമായി അടയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാത്യു ടി.തോമസ് എംഎല്‍എയോടൊപ്പം ജില്ലാ അതിര്‍ത്തി സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ഇതുവരെ അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും അടയ്ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പ്രധാന റോഡുകളിലൂടെയുള്ള പരിശോധന ശക്തമാക്കും. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക.
സര്‍ക്കാര്‍ നിയന്ത്രണങ്ങളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്നും മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.

പായിപ്പാട് വട്ടച്ചുവട് ഇബ്രാഹിം നഗര്‍, മുക്കാഞ്ഞിരം, ഇടഞ്ഞില്ലം, ളായിക്കാട്, കുറ്റൂര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളും തിരുവല്ല താലൂക്ക് ആശുപത്രിയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും എം.എല്‍.എ യും കളക്ടറും സന്ദര്‍ശിച്ചു. തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.

 

The post പത്തനംതിട്ട ജില്ല പൂര്‍ണ്ണമായും സീല്‍ ചെയ്തു ; അതിര്‍ത്തികളിലെ മുഴുവന്‍ ചെറിയ റോഡുകളും അടച്ചു ; ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...