കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (29) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ നാലു പേരും  ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ ഒന്‍പതു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഇന്ന്  പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ നിന്നും രോഗബാധ പൂര്‍ണമായും ഭേദമായ ഒരാള്‍ ഉള്‍പ്പെടെ ഇന്ന് മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 15 പേര്‍ ഉള്‍പ്പെടെ ആകെ 170 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ 13 പ്രൈമറി കോണ്‍ടാക്ടുകളും, 31 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വീടുകളില്‍ നിരീക്ഷണത്തില്‍ ആണ്. മറ്റ് ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ ഒരു സെക്കന്‍ഡറി കോണ്‍ടാക്ട് ജില്ലയില്‍ ഹോം ഐസൊലേഷനില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 177 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  തിരിച്ചെത്തിയ ഏഴു പേരും ഇതില്‍ ഉള്‍പ്പെടുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 163 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 222 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന്  82 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 3723 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  306 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 143 സ്‌പെഷല്‍ സാമ്പിളുകളുടെ ഫലങ്ങളും ഉള്‍പ്പെടുന്നു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 3363 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 178 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 148 ടീമുകള്‍ ഇന്ന്  ആകെ 7024 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ ജില്ലയിലൂടെ കടന്നുപോയ രണ്ടു പേര്‍ക്ക് ഐസൊലേഷന്‍ അഡൈ്വസ് ചെയ്യുകയും മൂന്നു പേരെ സാമ്പിള്‍ എടുക്കുന്നതിനായി റഫര്‍ ചെയ്യുകയും ചെയ്തു. ആകെ 6747 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  10 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ ഏഴ് കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ടുമായും, രണ്ടു കോളുകള്‍ (മെഡിക്കല്‍ – ഒന്ന്, നോണ്‍ മെഡിക്കല്‍ – ഒന്ന്), മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.

ഐവിആര്‍ കോള്‍ സെന്ററില്‍ ഇതുവരെ 210 മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും, 194 നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും ലഭിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 335 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 134 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ഇന്ന് അഞ്ച് സെഷനുകളിലായി പരിശീലന പരിപാടികള്‍ നടന്നു. അഞ്ചു ഡോക്ടര്‍മാരും, 33 നഴ്‌സുമാരും, 51 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 89 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. നാലു ഡോക്ടര്‍മാരും, 12 നഴ്‌സുമാരും, ഒരു ഫാര്‍മസിസ്റ്റ്, എട്ട് അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 25 പേര്‍ക്ക് സിഎഫ്എല്‍ടിസി പരിശീലനം നല്‍കി. ഇതുവരെ 519 ഡോക്ടര്‍മാര്‍ക്കും, 1199 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3230 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനവും, 250 ഡോക്ടര്‍മാര്‍ക്കും, 339 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നാലു ഡോക്ടര്‍മാരും, 12 നഴ്‌സുമാരും, ഒരു ഫാര്‍മസിസ്റ്റ്, എട്ട് അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 25 പേര്‍ക്ക് സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് കോളുകള്‍ ഒന്നും ലഭിച്ചില്ല. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 41 വീടുകള്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

The post കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 29 appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലവർഷക്കെടുതി : രാജ്യത്ത് മരിച്ചത് 150ലധികം പേർ, അസമിൽ മാത്രം 95 മരണം

0
ഡൽഹി : രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം...

ആഭ്യന്തര ഫെർട്ടിലൈസർ മേഖലയെ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഡോ. ജോൺ ബ്രിട്ടാസ്...

0
ഡൽഹി: പൊതുമേഖലാ ഫെർട്ടിലൈസർ നിർമ്മാണ സ്ഥാപനങ്ങളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ...

സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

0
കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്...

ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം : ഭൂമികൈമാറ്റത്തിൽ ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം...