കോന്നിയില്‍ മാസ്‌ക് ഡിസ്പോസല്‍ ബിന്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും സംയുക്തമായി കോന്നിയില്‍ മാസ്‌ക് ഡിസ്പോസല്‍ ബിന്‍ സ്ഥാപിച്ചു. എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കിയതോടെ മാസ്‌ക് ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്നു എന്ന പരാതി വ്യാപകമായി. ഇത് വലിയ സാമൂഹിക പ്രശ്നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും മുന്‍കൈ എടുത്ത് ഉപയോഗശേഷം മാസ്‌ക് നിക്ഷേപിക്കാന്‍ ബിന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോന്നിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിന്‍ സ്ഥാപിക്കാനാണ് ഫയര്‍ഫോഴ്‌സ് തീരുമാനിച്ചിട്ടുള്ളത്.

ബിന്നില്‍ നിക്ഷേപിക്കുന്ന മാസ്‌കുകള്‍ സുരക്ഷിതമായി മാറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യും. കോന്നി ജംഗ്ഷനില്‍ സ്ഥാപിച്ച ബിന്നില്‍ ഉപയോഗിച്ച മുഖാവരണം നിക്ഷേപിച്ച് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ലാല്‍ജീവ്, ഫയര്‍മാന്‍ ബിജു, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ ലിന്റോ തോമസ്, സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

The post കോന്നിയില്‍ മാസ്‌ക് ഡിസ്പോസല്‍ ബിന്‍ സ്ഥാപിച്ചു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...