തിരുവല്ല , മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ക്ക് 88 ലക്ഷം രൂപ ; മാത്യു ടി തോമസ് എം എല്‍ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന് തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളെ സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും 88 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.

തീവ്ര പരിചരണ വിഭാഗത്തില്‍ ഉപയോഗിക്കാനുള്ള വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ആധുനിക കിടക്കകള്‍, ഇ സി ജി മെഷിനുകള്‍, തുടങ്ങി താലൂക്ക് ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ബന്ധപ്പെട്ട സൂപ്രണ്ടുമാര്‍ ആവശ്യപ്പെട്ടതു മുഴുവന്‍ അനുവദിക്കാനാണ് തീരുമാനം. കോവിഡ് വ്യാപനം ഉണ്ടായ സമയം തന്നെ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സജ്ജമാക്കണമെന്ന് ആശുപത്രികളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി എം എല്‍ എ ആവശ്യപ്പെട്ടിരുന്നു. അതിനാവശ്യമായ മുഴുവന്‍ തുകയും ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിക്ക് 68,02,509 രൂപയുടെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് 20,83,558.90 രൂപയുടെയും ഉപകരണങ്ങളാണ് സൂപ്രണ്ടുമാര്‍ ആവശ്യപ്പെട്ടത്. തുക അനുവദിച്ചു കൊണ്ടുള്ള കത്തുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് എംഎല്‍എ കൈമാറി.

The post തിരുവല്ല , മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ക്ക് 88 ലക്ഷം രൂപ ; മാത്യു ടി തോമസ് എം എല്‍ എ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...