‘സത്യമേവ ജയതേ’ ; ഹൈക്കോടതിയുടെ ചിത്രം പങ്കുവെച്ച് അൻസിബ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളാ ഹൈക്കോടതിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് നടി അൻസിബ ഹസൻ. ‘സത്യമേവ ജയതേ’, എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ പോലീസിനോട് കോടതി നിർദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ അൻസിബയുടെ പരാതിയിൽ കേസെടുക്കുമെന്ന് കൊച്ചി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. നേരത്തെ നടത്തിയ പരിശോധനയിൽ കേസെടുക്കാനാവശ്യമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ഇപ്പോൾ കോടതി നിർദേശം വന്നിരിക്കുകയാണെന്നും ഉത്തരവ് ലഭിച്ചാലുടൻ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവരുടെ സംഘടനയ്ക്കുള്ളിലുള്ള ഒരുപാട് കാര്യങ്ങളാണ്. അവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് പരാതികളും മറുപരാതികളുമുണ്ടായിരുന്നു. നേരത്തെ അവർ സംസാരിച്ചു തീർന്ന കാര്യങ്ങളിൽ പരിഹരിക്കപ്പെടാതെ നിന്നു.

പിന്നാലെ വിഷയത്തിൽ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നു. അവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സംസാരങ്ങൾ പരിശോധിച്ചു. അന്നേരത്തെ തെളിവുകൾ പരിശോധിച്ച് പോലീസ് ഒരു തീരുമാനം എടുത്തു. ഇപ്പോൾ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിന്റെ പകർപ്പ് കിട്ടിയാൽ കേസെടുക്കും’, അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...