ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുപ്പണം അരവിന്ദ് ലോഷ് റോഡിനു സമീപമാണ് മണ്ണിടിഞ്ഞത്.സമീപത്തെ വീട് അപകട ഭീഷണിയിലാണ് മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധന വള്ളം മറിഞ്ഞു.

പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്, കടലിൽ വീണ തൊഴിലാളികളെ ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ കാസർഗോഡ് കീഴുർ കടപ്പുറത്തെ ശാരികയുടെ വീട് ആണ് തകർന്നത്. രാവിലെ 7 മണിയോടെയാണ് അപകടം. കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷൻ്റെ മേൽക്കൂരയും ശക്തമായ മഴയിൽ തകർന്നു. ഓടുകൾ ഇളകി താഴേക്ക് വീണെങ്കിലും പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ മരം മുറിഞ്ഞു വീണും അപകടമുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...