​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല പാര്‍വതി. അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണമെന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത് അന്‍സിബയെ വേണമെന്നാണ് മാല പാര്‍വതി പറഞ്ഞത്. സമയമെടുത്താലും അമ്മയിലേക്ക് മടങ്ങി വരാതിരിക്കരുത് എന്നും മാല പാര്‍വതി പറഞ്ഞു. ലക്ഷത്തില്‍ ഒരാളാണ് അന്‍സിബ. അപൂര്‍വ്വ സിദ്ധിയുണ്ട്. നയിക്കാന്‍ അന്‍സിബ വേണം. വേട്ടയാടപ്പെട്ടാലും തളരരുത്. സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം.

പലര്‍ക്കും മുറിഞ്ഞിട്ടുണ്ടെന്നും മാല പാര്‍വതി പറഞ്ഞു.അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി അന്‍സിബയ്ക്കുണ്ട്. ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണത്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ടതില്ല. ശക്തമായി മുന്നോട്ട് നടക്കണമെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട അന്‍സിബ,

അന്‍സിബ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്ത കത്ത് കണ്ടു. പത്ത് മാസം നേരിട്ട അവഗണനകള്‍, അപവാദ പ്രചരണങ്ങള്‍, മനോവീര്യം തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആര്‍ജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്ത് പോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ അന്‍സിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയില്‍ അല്ലെങ്കില്‍ പൊതുരംഗത്ത്. Because you are a born leader.

സമയമെടുത്തോളു. അടുത്ത തവണ ഇല്ലെങ്കില്‍ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തില്‍ ഒരാളാണ്. അപൂര്‍വ്വ സിദ്ധിയുണ്ട്. നയിക്കണം.
വേട്ടയാടപ്പെടും. തളരരുത്. ഇപ്പോള്‍ പോലും സൈബര്‍ ആക്രമണങ്ങള്‍ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലര്‍ക്കും മുറിഞ്ഞിട്ടുണ്ട്. പക്ഷേ അന്‍സിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അന്‍സിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ അക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിച്ച് തകര്‍ത്ത് കളയാനുള്ള ഇച്ഛാശക്തി. അത് ഒരു സാധാരണ വ്യക്തിയില്‍ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അന്‍സിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്ത് പോകണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...