​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായി എന്നായിരുന്നു വസീഫ് പറഞ്ഞത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിയനസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വസീഫ്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശന്‍റെ കള്ളത്തരം പുറത്തുവന്നു.

എക്‌സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന്‍ തീരുമാനമെടുത്തിരിക്കുന്നത്. ധനകാര്യ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ചില സംശയങ്ങള്‍ വന്നിരുന്നു. എല്ലാം ഒറ്റയ്ക്ക് ഭരിക്കാമെന്നാണ് വിചാരം. എഐസിസിയുടെ പിന്തുണയൊന്നും വേണ്ട എന്ന നിലപാടാണ് വി ഡി സതീശന് ഉള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ വി ഡി സതീശന്‍ അംഗീകരിക്കില്ല.

അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകും എന്ന് സതീശന് അറിയാം. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. തുറമുഖവും ധാതുഖനികളും അദാനിക്ക് കൊടുക്കുകയാണ്. വിദ്യാഭ്യാസ മേഖലകള്‍ ആര്‍എസ്എസിന് തീറെഴുതി നൽകി. കേരളത്തെ വില്‍ക്കാനുള്ള നീക്കത്തിലാണ് വി ഡി സതീശന്‍. ഇതിന് യുഡിഎഫ് കൂട്ടുനില്‍ക്കരുതെന്നും വസീഫ് പറഞ്ഞു.സ്വകാര്യ മദ്യക്കമ്പനിക്ക് അമിതമായി ലാഭം കൊയ്യാനുള്ള അവസരം ബജറ്റില്‍ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയിൽ വിമർശിച്ചിരുന്നു. ഗൗരവമായ വിഷയമാണ്. സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയുള്ള നിര്‍ദ്ദേശം അല്ലിത്. കര്‍ണാടകയിലെ മദ്യകമ്പനിയായ ബക്കാർഡിയാണ് ഗുണഭോക്താവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...

ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപക സർവീസ് സംഘടന കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
പത്തനംതിട്ട : ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ...