സൈനിക അക്കാദമി വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ

For full experience, Download our mobile application:
Get it on Google Play

തായ്‌പേയ് : ചൈനയിൽനിന്നുള്ള സൈനിക ഭീഷണിയും കടന്നുകയറ്റശ്രമങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, പട്ടാള അക്കാദമിയിലെ ബിരുദവിദ്യാർഥികൾക്ക് വീണ്ടും കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കി തയ്‌വാൻ. കാൽനൂറ്റാണ്ടിനുശേഷമാണ് ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങൾ തയ്‌വാനിൽ സജീവമായിരുന്നു. ‘കമ്യൂണിസ്റ്റുവിരുദ്ധ രാജ്യസ്നേഹവിദ്യാഭ്യാസം’ സൈനിക അക്കാദമികളിൽ ഔദ്യോഗികമായി നൽകിയിരുന്നു. എന്നാൽ, 2002-ൽ ഇത് വെറും ‘രാജ്യസ്നേഹവിദ്യാഭ്യാസ’മാക്കി. അടുത്തകാലത്ത് തയ്‌വാനുമേലുള്ള അവകാശവാദം ചൈന ശക്തമാക്കിയതോടെയാണ് പഴയ പാഠ്യപദ്ധതി തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

നാടു നേരിടുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വിദ്യാർഥികളിൽ കൃത്യമായ ധാരണയുണ്ടാക്കാനും ആർക്കുവേണ്ടി, എന്തിനാണ് പോരാടുന്നതെന്ന തിരിച്ചറിവുണ്ടാക്കാനും ഈ ക്ലാസുകൾ അനിവാര്യമാണെന്ന് തയ്‌വാൻ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തയ്‌വാനു ചുറ്റുമുള്ള ചൈനീസ് നാവികസേനയുടെ നീക്കങ്ങൾ റെക്കോഡ് നിരക്കിൽ വർധിച്ചതായി തയ്‌വാൻ ദേശീയസുരക്ഷാ കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു അറിയിച്ചു. തങ്ങളുടേതെന്ന് ചൈന അവകാശപ്പെടുന്ന ദ്വീപാണ് തയ്‌വാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...