ഇന്ത്യന്‍ വളര്‍ച്ചക്ക് കരുത്ത് നല്‍കുന്നത് ഈ ജനവിഭാഗം ; വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുക പണം ചെലവാക്കാന്‍ ശേഷിയുള്ള മിഡില്‍ ക്ലാസ് വിഭാഗമെന്ന് ധനമന്ത്രി നിര്‍മലസീതാരാമന്‍. രാജ്യത്തിന്റെ ചിലവിന്റെ 93 ശതമാനവും നിര്‍വഹിക്കുക ഈ മിഡില്‍ ക്ലാസാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായും വികസനത്തില്‍ മാറ്റമുണ്ടാകുന്നുണ്ട്. വളര്‍ച്ച 500 നഗരങ്ങളില്‍ കേന്ദ്രീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പുതുതായി ഉയര്‍ന്നു വരുന്ന നഗരങ്ങളിലാണ് വളര്‍ച്ച. ഇന്ത്യന്‍ മിഡില്‍ക്ലാസ് മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ടു ടയര്‍, ത്രീ ടയര്‍ നഗരങ്ങളിലും ശക്തമായ മിഡില്‍ ക്ലാസ് സാന്നിധ്യമുണ്ട്. അതുകൊണ്ട് സമ്പത്ത് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നില്ല.

മിഡില്‍ ക്ലാസ് വളര്‍ച്ചയുടെ ഗുണഭോക്താക്കള്‍ മാത്രമല്ല. അവര്‍ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കുന്നു. ഇന്ന് ഇന്ത്യന്‍ ജനസംഖ്യയില്‍ 31 ശതമാനവും മിഡില്‍ ക്ലാസാണ്. 1995 മുതല്‍ മിഡില്‍ ക്ലാസ് വിഭാഗത്തില്‍ 6.3 ശതമാനം വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 2030നും 2035നും ഇടയില്‍ മിഡില്‍ ക്ലാസിന്റെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നടപടികള്‍ താഴ്ന്ന വരുമാനക്കാരെ മിഡില്‍ ക്ലാസിലേക്ക് ഉയരാന്‍ സഹായിച്ചു. ജന്‍ധന്‍ അക്കൗണ്ടുകളും ജിഎസ്ടി ഇളവും താഴ്ന്ന വരുമാനക്കാരെ വലിയ രീതിയില്‍ സഹായിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...