ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ; അധ്യാപക പരിവർത്തന പരിപാടിക്ക് തുടക്കo

For full experience, Download our mobile application:
Get it on Google Play

റാന്നി: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിക്ക് തുടങ്ങുന്ന ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ മുന്നോടിയായുള്ള അധ്യാപക പരിവർത്തന പരിപാടിക്ക് റാന്നിയില്‍ തുടക്കമായി. വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടത്തുന്ന പരിപാടിയിൽ എക്സൈസ്, ആരോഗ്യവകുപ്പ്, പോലീസ് എന്നീ വകുപ്പുകളുടെയും സഹായമുണ്ട്. 29ന് മുമ്പായി സബ്ജില്ലയിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ അധ്യാപകർക്കും രാവിലെയും ഉച്ചയ്ക്കുമായി പരിശീലനം നൽകും. ലഹരിവിമുക്ത ക്യാമ്പയിൻ ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടക്കും.

എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. റാന്നി ഡിവൈഎസ്പി ജി സന്തോഷ്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സന്ധ്യാദേവി, അധ്യാപക സംഘടന നേതാക്കളായ സന്തോഷ് കുമാർ, സ്മിജു ജേക്കബ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടീന ഏബ്രഹാം, ഭദ്ര ശങ്കര്‍, ബിപിസി ഷാജി എ.സലാം, ശൈലു ചെറിയാൻ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...