മാനവിക ഐക്യബോധത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ സംഘടിപ്പിക്കാൻ നവോദയക്ക് സാധിച്ചു : സജിചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ദമ്മാം : വിശാലമായ മാനവിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴഞ്ഞതാണ് നവോദയക്ക് പിന്നില്‍ പതിനായിരങ്ങള്‍ അണിനിരക്കാന്‍ കാരണമാക്കിയത്. കഴിഞ്ഞ 22 വര്‍ഷങ്ങളായി പ്രവാസമേഖലയില്‍ നവോദയ ഉയര്‍ത്തിയ മാതൃക സംഗീതം പോലെ ആസ്വാദ്യകരവും മുഴുവന്‍ കേരളീയര്‍ക്കും മാതൃകയുമാകട്ടെ എന്ന് നവോദയ ദിനവും സ്കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തു കൊണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

10, 12. ക്ലാസുകളില്‍ 90% ല്‍ അധികം മാര്‍ക്ക് ലഭിക്കുന്ന സൗദിയിലും നാട്ടിലും ഉള്ള നവോദയ അംഗങ്ങളുടെ കുട്ടികള്‍ക്ക് 2010 മുതല്‍ സംഘടന സ്കോളര്‍ഷിപ്പ് നല്കി വരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ 331 കുട്ടികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ പത്താം ക്ലാസില്‍ നിന്ന് 184 പേരും പന്ത്രണ്ടാം ക്ലാസില്‍ നിന്ന് 147 കുട്ടികളും ഉള്‍പ്പെടുന്നു. ചടങ്ങില്‍ നവോദയ കുടുംബവേദി പ്രഥമ പ്രസിഡണ്ട് ആയിരുന്ന ലത്തീഫിന്റെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് ഗായത്രി ജഗദീഷിന് ലത്തീഫിന്റെ മകന്‍ അഖില്‍ കൈമാറി. നവോദയ ജനറല്‍ സെക്രട്ടറി റഹീം മടത്തറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേന്ദ്ര പ്രസിഡണ്ട് ലക്ഷ്മണന്‍ കണ്ടമ്പോത്ത് അധ്യക്ഷത വഹിച്ചു.

നവോദയ മുഖ്യരക്ഷാധികാരി ബഷീര്‍ വാരോട്, കെ.എം.സി.സി പ്രതിനിധി ഹമീദ് വടകര, ഓ.ഐ.സി.സി പ്രതിനിധി ഇ.കെ. സലിം മാധ്യമപ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ,സാമൂഹ്യക പ്രവര്‍ത്തകന്‍ നാസ് വക്കം എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. മുഹമ്മദ് നജാത്തി, പിടി അലവി, നന്ദിനി മോഹന്‍ (നവോദയ കുടുംബവേദി പ്രസിഡണ്ട്), സുരയ്യ ഹമീദ് (കേന്ദ്രബാലവേദി രക്ഷാധികാരി), വനിതാ വേദി കണ്‍വീനര്‍ രശ്മി രാമചന്ദ്രന്‍ ലോക കേരള സംഭാഗങ്ങളായ സുനില്‍ മുഹമ്മദ്, ആല്‍ബിന്‍ ജോസഫ് പവനന്‍ മൂലക്കീല്‍, എം.എം നയീം എന്നിവര്‍ പങ്കെടുത്തു.

വിശിഷ്ട വ്യക്തികള്‍ അര്‍ഹരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. തുടര്‍ന്ന് കേരളീയ സാംസ്കാരികത വിളിച്ചോതുന്ന വിവിധയിനം കലാപരിപാടികള്‍ അരങ്ങേറി. കേന്ദ്രകുടുംബവേദി വൈസ് പ്രസിഡണ്ട് ഷാഹിദ ഷാനവാസും, കേന്ദ്ര ജോ ട്രഷറര്‍ മോഹന്‍ദാസും പരിപാടിയുടെ ആങ്കര്‍മാരായിരുന്നു. നവോദയ കേന്ദ്ര ട്രഷറര്‍ കൃഷ്ണകുമാര്‍ ചവറ നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...