‘കുലംകുത്തിക്ക് പോകാൻ വഴി കൊടുക്കൂ’ ; പി.സി. ചാക്കോക്കെതിരെ കോൺഗ്രസ് പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: ആര്യാടന്‍ മുഹമ്മദിന്‍റെ മൃതദേഹം കാണാനെത്തിയ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മൃതദേഹം കണ്ട്​ മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച്‌ പി.സി. ചാക്കോയെ ‘കുലംകുത്തി’ എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന പി.സി. ചാക്കോ കഴിഞ്ഞ വര്‍ഷമാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. ആര്യാടന്‍റെ വീട്ടില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ്​ ‘കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ’ എന്ന്​ വിളിച്ചുപറഞ്ഞത്.

മറ്റു​ പ്രവര്‍ത്തകര്‍ വിളിച്ചയാളെയു​ള്‍പ്പെടെ ശകാരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട പി.സി. ചാക്കോ മലപ്പുറം ജില്ലയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക്​ വേരോട്ടമുണ്ടാക്കിയത് ആര്യാടനെപ്പോലെയുള്ളവരാണെന്നും ​അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നെന്നും പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി...