റാന്നി: റാന്നി ബി.ആർ.സിയും കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠന കേന്ദ്രവും സംയുക്തമായി ലഹരിവിരുദ്ധ വിദ്യാഭ്യാസ കലാജാഥ നടത്തി. കുട്ടികളിൽ നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക, ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കുക, സാങ്കേതിക- നൈപുണ്യ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്. സമഗ്ര ഗുണമേന്മാ വിദ്യാഭാസ പരിപാടിയുടെ ഭാഗമായി എസ്. സി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി റാന്നി ബി.പി. സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റൂട്രോണിക്സ് റാന്നി പഠന കേന്ദ്രം സി.ഇ.ഒ സുഭാഷ് എം. അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക അനി മാത്യു, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ അനുഷ ശശി, ബി.ശില്പ നായർ, മർട്ടിമീഡിയ ഫാക്കൽറ്റിമാരായ എസ് സുബീഷ്, സുധികുമാർ, നിഖിൽ എം.കെ, കെ. അമൽ, ശരണ്യ എന്നിവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























