കെ – റെയിൽ കണ്ണീർ റെയിലായി പിണറായി മാറ്റുന്നു ; കെ.എ മാഹിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ – റെയിലിന്റെ പേരു പറഞ്ഞ് കേരളത്തിലെ സാധാരണക്കാരന്റെ ഭുമിയും സമാധാനവും പിടിച്ചു വാങ്ങി കണ്ണീർ റെയിലുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാഹിൻ പ്രസ്താവിച്ചു. കേരളത്തിന്റെ നന്ദി ഗ്രാമായി സിൽവർ ലൈൻ ജനവിരുദ്ധ പദ്ധതി മാറുമെന്നും പിണറായി സർക്കാരിന്റെ പതനം ആരംഭിച്ചുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ – റെയിൽ വിരുദ്ധ കളക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനം അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൗൺ ചുറ്റി കളക്ടറേറ്റ് ഗേറ്റിൽ പോലീസ് തടഞ്ഞു.

യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.എം ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ട്രഷറർ ജാഫർ ഖാൻ സ്വാഗതം പറഞ്ഞു. ലീഗ് ജനറൽ സെക്രട്ടറി സമദ് മേപ്രത്, വി.ഐ ഷാനവാസ്, തെക്കേത്ത് അബ്ദുൽ ഖരീം, എൻ.എ നൈസാം, നിയാസ് റാവുത്തർ, സിയാ മജീദ്, അമീർ ആസാദ്, ഷെഹൻ ഷാ, ഷാഫി കോന്നി, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി തൗഫീക് കൊച്ചു പറമ്പിൽ, മുബാറക് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കെ.പി നൗഷാദ്, രാജാ മുഹമ്മദ്, നെജീബ് പമ്പാവാലി, സജീർ പെരുനാട്, അഷ്റഫ് പന്തളം, സിറാജ് പീടികയിൽ, അൻസിൽ, റാഷിദ്, സിറാജ്, ഫൈസൽ സുൽതാൻ, അഫ് വാൻ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...