മകളെ പീഡിപ്പിച്ച പിതാവിന് 11 വര്‍ഷം കഠിനതടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനൊന്ന് വയസുള്ള മകളെ പീഡിപ്പിച്ച പിതാവിനെ പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിതാവിന്‍റെ ശാരീരിക പീഡനം കാരണം കുട്ടിയുടെ മാതാവ് മുന്‍പ് വീട് വിട്ട് പോയിരുന്നു. തുടര്‍ന്ന് പിതാവും നാല് മക്കളും താമസിച്ചിരുന്ന ഷെഡ്ഡില്‍ വെച്ചാണ് മൂത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തിയായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ അധ്യാപിക മാതാവിനെ വിളിച്ച്‌ വരുത്തുകയും കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിക്കുകയുമായിരുന്നു.

ഒളിവില്‍ പോയ പ്രതിയെ കേസിന്‍റെ വിചാരണ വേളയില്‍ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...

മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി

0
മുംബൈ: മുംബൈയിൽ സിജെപി സമരത്തിൽ പങ്കെടുത്തവർക്ക് പോലീസ് ഭീഷണി. മുംബൈയിൽ സമരത്തിനിടെ...

നരേന്ദ്രമോദിയുടെ പരാമർശങ്ങളോട് പ്രതികരിച്ച് സിജെപി

0
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി...