കെ – റെയില്‍ പദ്ധതിയ്ക്കായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയും : കൊടിക്കുന്നില്‍ സുരേഷ് എം.പി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പോലീസ് അതിക്രമം നടത്തി കെ – റെയില്‍ പദ്ധതിയ്ക്കായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കെ – റെയില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനെന്ന പേരില്‍ മുളക്കുഴ പഞ്ചായത്തില്‍ നൂറ് ഏക്കറിലേറെ സ്ഥലമാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കുന്നത്. കെ – റെയിലിന് എന്ന വ്യാജേന കൃഷി ഭൂമികള്‍ മണ്ണിട്ട് നികത്തുന്നത് മണ്ണ്-ഭൂ മാഫിയാകളെ സഹായിക്കാനാണ്. ജനങ്ങളെ വികസനത്തിന്റെ പേര് പറഞ്ഞു കബളിപ്പിച്ച് വന്‍ അഴിമതിയാണ് സര്‍ക്കാരും ഇടതുപക്ഷ കക്ഷികളും ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സഹായിച്ച് പണം തട്ടാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലുള്ളത്.

മുളക്കുഴ പഞ്ചായത്തിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളെ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി നടപ്പിലാക്കിയാല്‍ പഞ്ചായത്ത് ഓഫീസിലെത്താന്‍ പോലും പഞ്ചായത്തിലുള്ളവര്‍ക്ക് കഴിയാതെ വരും. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ താമസിക്കുന്ന പട്ടികജാതി കോളനിവരെ പദ്ധതിയ്ക്കായി ഏറ്റെടുത്ത് ജനങ്ങളെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരത്തില്‍ പങ്കാളികളായ സ്ത്രീകളടക്കമുള്ളവരോട് പോലീസ് നീചമായ അതിക്രമമാണ് കാട്ടുന്നത്. രോഗികളോടും പ്രായാധിക്യമുള്ളവരോടും പോലീസ് കാട്ടുന്ന അതിക്രമങ്ങള്‍ നീതികരിക്കാനാവാത്തതാണ്. ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന് നേരിട്ട് സ്ഥലത്തെത്തി താന്‍ ആവശ്യപ്പെട്ടതാണ്. ഡി.ജി.പി.യേയും ജില്ലാ കളക്ടറേയും സ്ഥിതിഗതികള്‍ മോശമാണെന്ന് അറിയ്ക്കുകയും ചെയ്തിരുന്നതാണ്.

ഇതെല്ലാം ധിക്കരിച്ചാണ് കല്ലിടല്‍ തുടരുന്നത്. സര്‍ക്കാരിന്റേത് മനുഷത്വരഹിതമായ നടപടിയാണ്. എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സമരക്കാരെ അടിച്ചമര്‍ത്തി പദ്ധതിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. കെ – റെയിലുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലാത്ത പക്ഷം ശക്തയായ പ്രക്ഷോഭങ്ങളുമായി രംഗത്തു വരും. ജനകീയ പ്രക്ഷോഭത്തില്‍ പങ്കാളികളായ സമരക്കാരെയും നാട്ടുകാരെയും അകാരണമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...