രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ വയനാട്ടില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : രാഹുല്‍ഗാന്ധി എം.പി മാര്‍ച്ച്‌ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് രാവിലെ 11ന് തിരുവമ്പാടി മുക്കം എം.എം.ഒ എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട മൂന്നിന് വയനാട് പൊഴുതന പഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മിച്ച അച്ചൂര്‍ – ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എയുടെ ഓഫിസ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 5.15ന് മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കും. എട്ടിന് രാവിലെ 11.15ന് ചുണ്ടക്കര – അരിഞ്ചേര്‍മല – ചുണ്ടക്കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചക്ക് 12.20ന് തരിയോട് ഗ്രാമപഞ്ചായത്തിനോട് അനുബന്ധിച്ച്‌ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് പുല്‍പള്ളി ആടിക്കൊല്ലി വിനോദ് യുവജനസമുച്ചയവും നാലരക്ക് മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്യും.

ഒമ്പതിന് രാവിലെ 11ന് വയനാട് കലക്ടറേറ്റില്‍ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശയില്‍ പങ്കെടുത്ത ശേഷം ജില്ലയില്‍നിന്ന് മടങ്ങും.വൈകീട്ട് നാലിന് അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയോടെ എടവണ്ണ ജാമിഅ നദ്‍വിയ്യയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമുച്ചയത്തിന് ശിലയിടുന്നതോടെ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസം നീളുന്ന പരിപാടികള്‍ക്ക് സമാപനമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...