അത്തിക്കയം കൊച്ചുപാലത്തിലെ നിയന്ത്രണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ തകർത്തു ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: അത്തിക്കയം കൊച്ചുപാലത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടും മാലിന്യനിക്ഷേപം തടഞ്ഞുകൊണ്ടും പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യവിരുദ്ധർ തിരിച്ചു വെച്ചു. പാലം അപകടാവസ്ഥയിലായതിനെത്തുടർന്ന് അധികൃതരുടെ നടപടി വൈകിയപ്പോൾ നാട്ടുകാർ മുൻകൈ എടുത്ത് ഫണ്ട് സമാഹരിച്ചാണ് പാലം പുനരുദ്ധരിച്ചത്. വീണ്ടും പാലം തകരാതിരിക്കാൻ ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടാൽ മതിയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അധികൃതർ ഇവിടെ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമാണ് റോഡിലേക്ക് അഭിമുഖമായി ഇരിക്കേണ്ട ബോർഡുകൾ സാമൂഹ്യവിരുദ്ധർ തിരിച്ച് സമീപത്തെ നദിയിലേക്ക് നോക്കുന്ന രീതിയിൽ മാറ്റിവെച്ചത്. ഇതോടെ റോഡിലൂടെ വരുന്ന വാഹന ഡ്രൈവർമാർക്ക് ബോർഡിലെ നിർദ്ദേശങ്ങൾ കാണാൻ കഴിയാത്ത അവസ്ഥയായി. കഷ്ടപ്പെട്ട് നന്നാക്കിയെടുത്ത പാലം സംരക്ഷിക്കാൻ സ്ഥാപിച്ച ബോർഡുകൾ ഇത്തരത്തിൽ നശിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

ബോർഡ് കാണാത്തത് മുതലെടുത്ത് ഭാരവാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നും ഇത് വീണ്ടും പാലം തകരുന്നതിന് കാരണമാകുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. രാത്രികാലങ്ങളിൽ നദിയിലേക്ക് മാലിന്യം തള്ളുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. സംഭവത്തിൽ കർശന നടപടി വേണമെന്നും ബോർഡുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...