കോന്നി : കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടത്തിന് സമീപം സാമൂഹ്യ വിരുദ്ധ ശല്ല്യം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസമാണ് വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കുളത്തുമണ്‍ സ്വദേശി അഗസ്റ്റിന്റെ കാര്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കാറിന്റെ വശങ്ങളില്‍ കല്ലുകൊണ്ടോ മറ്റോ ഉരച്ച് നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് ഇത്തരം സംഭവം വര്‍ധിക്കുന്നുണ്ടെന്നും പൊലീസ് പരിശോധന കര്‍ശനമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സാമൂഹ്യ വിരുദ്ധ ശല്ല്യം വര്‍ധിക്കുന്നു ; പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പെയിന്റ് ഉരച്ച് നശിപ്പിക്കുന്നു
RECENT NEWS
Advertisment



























