കൊല്ലം : മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന യുവാവ് പോലീസ് പിടിയില്‍. ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ കല്ലുവിളവീട്ടില് സെയ്ദലി (18) ആണ് പിടിയിലായത്. ഈസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുതിയകാവ് ക്ഷേത്രത്തിന് സമീപം വാഹന പരിശോധനക്കിടയില്‍ സ്കൂട്ടറുമായി വന്ന യുവാവിന്റെ വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് മോഷണ വാഹനമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ കൊണ്ടുപോയി കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കുണ്ടുമണില്‍ നിന്ന് നാസറുദ്ദീന്റെ സ്കൂട്ടറാണെന്നും 21ന് വീട്ടുമുറ്റത്ത് നിന്നും മോഷ്ട്ടിച്ചതാണെന്നും തെളിയുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന യുവാവ് പോലീസ് പിടിയില്‍
- Advertisment -
Recent News
- Advertisment -
Advertisment