ഗ്രൂപ്പ് പോര് രൂക്ഷം ; ചേവായൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പിരിച്ചു വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിൽ ‌ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡന്റിനെ ബാങ്കില്‍ നിന്ന് പിരിച്ച് വിട്ടതോടെ ഭരണ സമിതിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. ബാങ്ക് ചെയര്‍മാന്‍ ജി സി പ്രസാദ് കുമാറിനെ ബാങ്കില്‍ നിന്ന് പുറത്താക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. ഡിസിസി നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ഒരു വിഭാഗം പ്രവർത്തകർ.

2019 ലെ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയാണ് പുതിയ സംഭവം. തുടർച്ചയായി രണ്ട് ടേമിൽ കൂടുതൽ ഭരണസമിതിയിലുളളവർ മാറിനിൽക്കണമെന്ന് ചേവായൂർ ബാങ്കിന്‍റെ പരിധിയിലുള്ള മെഡി. കോളേജ്, ചേവായൂർ, കോട്ടൂളി, കോവൂർ എന്നീ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നു. സഹകരണ ബാങ്ക് ഭരണസമിതികളിൽ വർഷങ്ങളായി നേതാക്കൾ തുടരുന്നതിനെതിരെ നടപടിയെടുത്ത കെപിസിസി നിലപാടിനൊപ്പം നിന്ന നേതാക്കൾ സമാന്തര പാനലുണ്ടാക്കി മത്സരിച്ചു.

പക്ഷേ നിലവിലെ അധ്യക്ഷൻ ജി സി പ്രശാന്ത് കുമാർതന്നെ ജയിച്ചു. പാർട്ടി നിലപാടിനൊപ്പം നിന്ന നേതാക്കൾക്ക് ഡിസിസി കാരണം കാണിക്കൽ നോട്ടീസും നൽകി. ഏറ്റവുമൊടുവിൽ ബാങ്കിലെ അക്കൗണ്ടന്റ് കൂടിയായ ചേവായൂർ മണ്ഡലം പ്രസിഡന്‍റ് ഉല്ലാസ് കുമാറിനെ പിരിച്ചുവിട്ടു. മേലുദ്യോഗസ്ഥനോട് കയർത്ത് സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം.

എന്നാൽ പ്രതികാര നടപടിയെന്നും ഇത്തരം കീഴ്വഴക്കം കേട്ടുകേൾവി പോലുമില്ലെന്നും ഒരുവിഭാഗം ജീവനക്കാ‍ർ പറയുന്നു. പ്രശ്നത്തിലിടപെടാൻ മടിക്കുന്ന ഡിസിസിക്കെതിരെ ഒരുവിഭാഗം നേതാക്കൾ കഴിഞ്ഞ ദിവസം കൺവെൻഷൻ ചേർന്ന് പ്രമേയമവതരിപ്പിച്ചു. ഡിസിസിക്കും ബാങ്കിനും മുന്നിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് ഇവരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...