Thursday, April 25, 2024 4:51 pm

256 ജില്ലകളില്‍ ജ്വല്ലറി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ 256 ജില്ലകളില്‍ സ്വര്‍ണാഭരണങ്ങളുടെ നിര്‍ബന്ധിത ഹാള്‍ മാര്‍ക്കിങ് സുഗമമായി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇത് ഉടന്‍ തന്നെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാബിനറ്റ് നോട്ടീല്‍ മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ 256 ജില്ലകളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ചുരുങ്ങിയത് ഒരു ഹാള്‍മാര്‍ക്കിങ് കേന്ദ്രമെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണാഭരണങ്ങളെ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ വ്യക്തമായി രേഖപ്പെടുത്തുകയാണ് ഹാള്‍മാര്‍ക്കിങ്ങില്‍ ചെയ്യുന്നത്.

നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് ഏര്‍പ്പെടുത്തിയ ശേഷം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ (ബിഐഎസ്) രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചതായും മന്ത്രാലയം അറിയിച്ചു. 1.27 ലക്ഷം ജ്വല്ലറികള്‍ നിലവില്‍ ബിഐഎസ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി പതിനഞ്ചു മുതല്‍ രാജ്യ വ്യാപകമായി ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. 2019 നവംബറിലാണ് ഇതു പ്രഖ്യാപിച്ചത്. ജ്വല്ലറി മേഖലയില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് ഇത് ജൂണിലേക്കു മാറ്റുകയായിരുന്നു. ഘട്ടംഘട്ടമായാണ് ഇതു നടപ്പാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാവഡേക്കര്‍ ഇ.പിയെ കണ്ടു ; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍...

0
തൃശൂര്‍ : ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍...

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...