Saturday, April 12, 2025 9:50 pm

ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിര്‍ബന്ധം ; കോട്ടയം ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പാലാ : കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്‌ക്കെത്തുന്നവരെ ആന്റിജൻ പരിശോധനക്ക്‌ വിധേയമാക്കണമെന്ന്‌ ജില്ലാ കളക്ടറുടെ ഉത്തരവ്. രോഗികളുടെ കൂടെ എത്തുന്നവരെയും ടെസ്റ്റിന് വിധേയമാക്കണം.

കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന കർശനമാക്കുന്നത്. കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുമ്പ്‌ കോവിഡ് പരിശോധന ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇനി മുതൽ ഒ.പി.യിൽ ചികിത്സ തേടിയെത്തുന്നവർക്കും കൂടെയെത്തുന്നവർക്കും ആന്റിജൻ ടെസ്‌റ്റ്‌ നടത്തണമെന്നാണ്‌ നിർദേശം.

സർക്കാർ, സ്വകാര്യ ആശുപത്രികൾ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് നിർദേശമുണ്ട്. പാലാ ജനറലാശുപത്രിയിൽ ഒ.പി.യിൽ ചികിത്സ തേടിയെത്തിയവരും കൂടെയുള്ളവരും ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ ശേഷമാണ് ഡോക്ടറെ കണ്ടത്‌. ആന്റിജൻ പരിശോധനയുടെ ഫലം വന്ന ശേഷം ഡോക്ടറെ കാണാൻ രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പരിശോധനയ്ക്ക് എത്തിയവരുടെ തിരക്കുമൂലം പലരും സാമൂഹ്യ അകലം പാലിച്ചില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിയോട് നോ പറയാം ക്യാമ്പയിൻ നടന്നു

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും എലിമുള്ളും പ്ലാക്കൽ...

പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ച് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു

0
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ചിന്റെ...

ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പട്ടാമ്പി മുതുതല പറക്കാട് ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച...

എറണാകുളം മഞ്ഞുമ്മലിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

0
കളമശ്ശേരി: എറണാകുളം മഞ്ഞുമ്മൽ ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട്...