പുരാവസ്തു തട്ടിപ്പ് കേസ് ; മുൻ‌കൂർ ജാമ്യാപേക്ഷയുമായി കെ സുധാകരൻ ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു. കേസിൽ 19 മാസങ്ങൾക്ക് ശേഷം പ്രതി ചേർത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരൻ പറഞ്ഞു. അതേസമയം, സുധാകരനെതിരായ കൂടുതൽ തെളിവുകൾ പരാതിക്കാർ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിലെത്തിയാണ് തെളിവുകൾ കൈമാറുക. സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെയുള്ള രേഖകൾ കൈമാറുമെന്നാണ് വിവരം.

നേരത്തെ തന്നെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് തെളിവുശേഖരണം ആരംഭിച്ചിരുന്നു. മോൻസനും പരാതിക്കാർക്കും ഒപ്പം സുധാകരൻ നിൽക്കുന്ന ചിത്രങ്ങളടക്കം ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. മോൻസന്റെ മുൻ ജീവനക്കാരുടെ മൊഴികളും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവറായ അജിത് അടക്കമുള്ള നാലുപേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.പരാതികൾ കൊണ്ടുവന്ന 25 ലക്ഷത്തിൽ നിന്ന് 10 ലക്ഷം സുധാകരൻ കൈപ്പറ്റുന്നത് കണ്ടുവെന്നാണ് മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ മൊഴി സാധൂകരിക്കുന്ന വിവരങ്ങൾ ലഭിച്ചെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ഇതിന് പിന്നാലെയാണ് സുധാകരനെതിരെ കൂടുതൽ തെളിവുകൾ കൈമാറാൻ പരാതിക്കാർ ഒരുങ്ങുന്നത്. കെ സുധാകരന്റെ പേഴ്‌സണൽ ബാങ്ക് അകൗണ്ടിലേക്ക് മോൻസൻ മാവുങ്കലിന്റെയും പരാതിക്കാരുടെയും അക്കൗണ്ടുകളിൽ നിന്ന് പലപ്പോഴായി പണം കൈമാറിയിരുന്നുവെന്നാണ് പ്രധാന ആരോപണം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫീസിൽ എത്തി തെളിവുകൾ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...