കെ പി ഉദയഭാനുവിനെതിരെ വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം നേതാവ് കെ പി ഉദയഭാനുവിനെതിരെ വക്കീൽ നോട്ടീസുമായി ആൻ്റോ ആൻറണി. രണ്ട് ആരോപണങ്ങളിലാണ് നിയമനടപടി. തന്ത്രിയുടെ രണ്ടരക്കോടി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചെന്നും ബാങ്ക് പൊളിഞ്ഞപ്പോൾ ആന്റോ ആൻറണി തുക പിൻവലിച്ചെന്നുമുള്ള ആക്ഷേപം. എൻ എം രാജുവിന്റെ കൈയിൽ നിന്നും രണ്ടുകോടി വാങ്ങിയെങ്കിലും 20 ലക്ഷം മാത്രമാണ് തിരികെ കൊടുത്തതെന്ന മറ്റൊരു ആരോപണം. രണ്ട് ആരോപണങ്ങളും അടിസ്ഥാന രഹിതമെന്ന് ആന്റോ ആൻറണി വിശദമാക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ഉദയഭാനു ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നും വക്കീൽ നോട്ടീസ് വിശദമാക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു.

തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രി രണ്ടരക്കോടി നിക്ഷേപിച്ചു എന്ന് മാധ്യമ വാർത്ത വന്നിരുന്നുവെന്നും മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് താൻ പ്രതികരിച്ചത് എന്ന് ഉദയഭാനു നോട്ടീസിന് പിന്നാലെ പ്രതികരിക്കുന്നത്. ആൻ്റോ ആൻറണി രണ്ടര കോടി രൂപ പിൻവലിച്ചു എന്നത് വളരെ വ്യക്തമാണ്. എല്ലാം അന്വേഷിച്ചു കണ്ടെത്തട്ടെ. ഇ ഡി യുടെ കയ്യിൽ രേഖ ഉണ്ട്. ഇഡി പരിശോധിക്കട്ടെ. ആൻ്റോയുടെ വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. മാപ്പ് പറയേണ്ടത് ആൻ്റോ ആൻറണിയാണെന്നും ബാക്കി സാമ്പത്തിക ക്രമക്കേടുകളുടെ പട്ടിക കൂടി വരുന്നുണ്ടെന്നും കെ പി ഉദയഭാനു പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...