കോൺഗ്രസിൽ തിരുവനന്തപുരം സീറ്റിനായി പിടിവലി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസിൽ തിരുവനന്തപുരം സീറ്റിനായി പിടിവലി. തിരുവനന്തപുരം സെൻട്രലിൽ അവകാശവാദവുമായി വിഎസ് ശിവകുമാർ രം​ഗത്തെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് ശിവകുമാർ സീറ്റ് ആവശ്യം കടുപ്പിക്കുന്നത്. നാളുകളായി മണ്ഡലം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് ശിവകുമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിനായി തുടക്കത്തിൽതന്നെ പിടിവലി തുടങ്ങിയെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ശിവകുമാർ.

സീറ്റ് കിട്ടിയേ തീരുവെന്നാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്. മറ്റെവിടെ താൻ മത്സരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. പാറശാല മണ്ഡലത്തിൽ ശിവകുമാറിനെ നേതൃത്വം പരി​ഗണിച്ചേക്കുമെന്നും സൂചനയുണ്ടായിരുന്നു. തിരുവനന്തപുരം സെൻട്രലിൽ കെ. മുരളീധരനെ ഇറക്കാനാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. സിറ്റിങ് എംഎൽഎ ആന്റണി രാജു അയോ​ഗ്യനായ സാഹചര്യത്തിൽ എൽഡിഎഫ് ആരെ തീരുമാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോൺ​ഗ്രസിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...