കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് തടസപെടുത്തുന്ന നടപടി അംഗീകരിക്കില്ല : ആന്റോ ആന്റണി എം പി

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർമ്മാണം പൂർത്തീകരിച്ച് ഉടൻ തുറന്നു കൊടുക്കുന്ന കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് നിർമ്മാണം തടസപെടുത്തുന്ന കൃഷി വകുപ്പിന്റെയും കോന്നി എം. എൽ. എ യുടെയും നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ആന്റോ ആന്റണി എം. പി പറഞ്ഞു. കോൺഗ്രസിന്റ നേതൃത്വത്തിൽ കോന്നി കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡ് വെട്ട് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത് കോടി രൂപ ചിലവിൽ ആണ് കോന്നി കേന്ദ്രീയ വിദ്യാലയം നിർമ്മാണം പൂർത്തീകരിച്ചത്. ഇവിടെക്ക് ഉടൻ തന്നെ കുട്ടികളെ മാറ്റുവാൻ ഉള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് ഇതിനിടെയിൽ ഇതിനെ തടസപെടുത്തുന്ന കൃഷി വകുപ്പിന്റെയും കോന്നി എം എൽ എ യുടെയും നടപടി ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും എം പി കൂട്ടി ചേർത്തു.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ബ്ലോക്ക് അംഗങ്ങൾ ആയ പ്രവീൺ പ്ലാവിളയിൽ, ആർ ദേവകുമാർ,കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം വി അമ്പിളി, ശ്യാം എസ് കോന്നി,കോൺഗ്രസ് ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

0
ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ...

കാന്തപുരത്തിൻ്റെ പരമാർശം : ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ല ; ക്ഷുഭിതനായി മന്ത്രി കെഎം ഷാജി

0
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ...

ഏഷ്യൻ ഗെയിംസ് ; ബിസിസിഐയുടെ ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

0
നഗോയ (ജപ്പാൻ) : ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി...

ഉതിമൂട് പൗരാവലിയുടെയും ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു

0
ഉതിമൂട് : ഉതിമൂട് പൗരാവലിയുടെയും ഉതിമൂട് ഡോ.ടൈറ്റസ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെയും...