ആന്റെണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം ; പ്രോസിക്യൂഷന്‍ വെള്ളം കുടിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  മന്ത്രി ആന്റെണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകം. പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങള്‍ 28 വര്‍ഷം പഴക്കമുള്ള കേസില്‍ ഉയര്‍ത്താതെ കേസ് നിലനില്‍ക്കില്ല. എന്നാല്‍ പ്രോസിക്യൂഷന് എത്രത്തോളം മന്ത്രിക്കെതിരായ കേസില്‍ ഉറച്ചനിലപാടെടുക്കുമെന്നതില്‍ സംശയം ബാക്കിയാണ്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സുതാര്യമായ സാക്ഷി വിസ്താരത്തിന് നിയമിക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

മയക്കുമരുന്നു കേസിലെ പ്രതിയെ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. സംഭവുമുണ്ടാകുന്നത് 1994 ലാണ്. കുറ്റപത്രം 2006 ല്‍ സമര്‍പ്പിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ ആരംഭിക്കുമ്പോള്‍ വലിയ വെല്ലുവിളിയാണ് മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് 29 സാക്ഷികളില്‍ എല്ലാവരും. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. 60 വയസ്സിന് മേല്‍ പ്രായമുള്ളവരാണ് ബാക്കി എല്ലാവരും.

പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളും തെളിവുകളും വര്‍ഷങ്ങള്‍ പഴക്കമുള്ള സംഭവത്തില്‍ കോടതിയില്‍ സമര്‍ത്ഥിക്കണമെങ്കില്‍ അതിശക്തമായി വാദിക്കണം. പഴയകാര്യങ്ങള്‍ വീണ്ടും സാക്ഷികളെ ഓര്‍മ്മിപ്പിക്കണം. നിലവില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നത് ഒരു സര്‍ക്കാര്‍ അഭിഭാഷകയാണ്. എത്രത്തോളം സര്‍ക്കാര്‍ അഭിഭാഷകന്‍ മന്ത്രിക്കെതിരായ കേസില്‍ വാദിക്കുമെന്നതാണ് ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...